അലഹ

From Netseran
Jump to: navigation, search

אלהא

ദൈവം

അരമിയാ ഭാഷയിൽ ഏകവചനപദം ആയ പുല്ലിംഗ നാമം ആണ് അലഹ.അലഹ(Alaha) അല്ലെങ്കിൽ അലച(Alacha) എന്ന് പ്രതിധ്വനിക്കുന്നു.അതേ സമയം c/ch ഒരു ശാന്തമായ ശബ്ദം മാത്രം പുറപ്പെടുവിക്കുന്നു.പ്ശീത്തയിൽ പല സന്ദർഭങ്ങളിൽ ആയി ആയിരത്തിൽപ്പരം ഈ വാക്ക് ܐܠܗܐ കാണാം.എല്ലായിപ്പോഴും പ്രേത്യേകമായും അക്ഷരാർത്തിലും ദൈവം എന്നാണ് അർത്ഥം.

കിഴക്കൻ സുറിയാനി - Eastern Syriac(East Syrian Rite)

ܐܲܠܵܗܵܐ

Alaha/Aalaha അഥവാ ആലാഹാ

പടിഞ്ഞാറൻ സുറിയാനി - Western Syriac (West Syrian Rite)

ܐܰܠܳܗܳܐ

Aloho/Aaloho അഥവാ ആലോഹോ എന്നും ഉച്ചരിക്കുന്നു.

എബ്രായ ഭാഷയിൽ എലോഅഹ്(elóah אֱלוֹהַּ) എന്നാണ്,പ്രാകൃത വടക്ക് പടിഞ്ഞാറൻ സെമിറ്റിക് *ʾlh, a form of אל (i.e. "god").ഈ പദത്തിന്റെ അറബി Alhayy എന്നാണ്.Allah അഥവാ അള്ളാഹു ആയി ഈ പദത്തിന് യാതൊരു ബന്ധവും ഇല്ല.Allah എന്ന പേര് ഇസ്ലാമിന്റെ ദൈവത്തിന് വന്നത് സമേരിയൻ ദേവിനാമം ആയ illitu(ലിലിത്) എന്ന പദത്തിൽ നിന്നുമാണ്.Allat എന്ന അറബി പേരാണ് പിന്നീട് അള്ളാഹു ആയി മാറിയത്.

ഇതിനു വിപരീതമായി,ഗ്രീക്കുക്കാർ ബൈബിൾ അരമിയാ(Estrangela) ܐܠܗܐ പദമായ അലഹ ; θεός (Strong’s Number 2316) theos എന്ന പദത്തിലേക്ക് തർജ്ജിമ ചെയ്തു.ഈ പദം രൂപം കൊണ്ടത് Phrygian വേർഡ് ആയ δεως (deōs, meaning “to the gods”) നിന്നുമാണ്. ഈ പദത്തിന് ദേവൻ ആരാധനമൂർത്തി,ദൈവം എന്നൊക്കെ അർത്ഥമുണ്ട്.ചില സമയങ്ങളിൽ ഭരണാധികാരിക്ക് നൽകുന്ന വിശേഷണം ആയും ഈ പദം ഉപയോഗിക്കുന്നു.4-)o നൂറ്റാണ്ടിൽ കോൺസ്റ്റന്റെന്റെ 50 ബൈബിളുകൾ വന്നതിന് ശേഷം ആണ് θεός പദം ദൈവീക അർത്ഥം സ്വീകരിച്ചത്.ഏകദൈവം എന്ന അർത്ഥത്തിൽ.